കോട്ടയം- ജന്മദിനത്തില്‍ കൂട്ടുകാരന്റെ വീട്ടില്‍ കേക്കു നല്‍കാന്‍ പോയതിനു പിന്നാലെ കാണാതായ ആണ്‍കുട്ടിയെ കണ്ടെത്തി. ഇന്നു പുലര്‍ച്ചെ കോതനല്ലൂരില്‍നിന്നാണു 13 വയസ്സുകാരനെ കണ്ടെത്തിയത്. ശനിയാഴ്ച കുട്ടിയുടെ ജന്മദിനമായിരുന്നു. വൈകിട്ട് ഏഴരയോടെ സമീപത്തെ കൂട്ടുകാരന്റെ വീട്ടില്‍ കേക്ക് നല്‍കാന്‍ പോയതിനു പിന്നാലയൊണ് കാണാതായത്. വൈക്കം പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി എട്ടു മണിക്കുശേഷം വൈക്കം കടുത്തുരുത്തി പാതയില്‍വച്ച് കുട്ടി സൈക്കിളില്‍ പോകുന്നതു കണ്ടതായി നാട്ടുകാര്‍ പോലീസിനോടു പറഞ്ഞിരുന്നു. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
പോലീസ് അന്വേഷണം തുടരുന്നതിനിടെ നാട്ടുകാരാണു സൈക്കിളില്‍ സഞ്ചരിക്കുന്ന കുട്ടിയെ കണ്ടതും തടഞ്ഞുവെച്ച് പോലീസില്‍ വിവരം അറിയിച്ചതും. അമ്മ വഴക്കുപറഞ്ഞതിനാലാണ് വീടുവിട്ടിറങ്ങിയെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്.