Sorry, you need to enable JavaScript to visit this website.

തോമസ് ഐസക്കിന് അടുത്ത ആഴ്ച പുതിയ സമൻസയക്കുമെന്ന് ഇ.ഡി

കൊച്ചി- കിഫ്ബി മസാലബോണ്ട് കേസിൽ മുൻമന്ത്രി തോമസ് ഐസക്കിന് അടുത്തയാഴ്ച പുതിയ നോട്ടീസയക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നേരത്തെ കിഫ്ബി ഉദ്യോഗസ്ഥർക്കും തോമസ് ഐസക്കിനും ഇ.ഡി അയച്ച നോട്ടീസ് നിയമപരമല്ലെന്ന തോമസ് ഐസക്കിന്റെ ഹൈക്കോടതിയിലെ വാദം അംഗീകരിച്ച് ഇ.ഡി പിൻവലിച്ചിരുന്നു. തുടർന്ന് പുതിയ സമൻസ് അയക്കുന്നതിനുള്ള സാധ്യത സംബന്ധിച്ച് നിയമോപദേശം തേടി. ചോദ്യം ചെയ്യൽ നടപടിയുമായി മുന്നോട്ടുപോകാനാണ് ഇ.ഡി.ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ആഴ്ച പുതിയ സമൻസ് അയക്കാനുള്ള തീരുമാനം. ചോദ്യം ചെയ്യലുൾപ്പടെയുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കി. വിദേശത്ത് മസാലബോണ്ടിറക്കിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇ.ഡി നടത്തുന്നത്. അന്വേഷണത്തിന്റെ മറവിൽ ഒന്നരവർഷത്തോളം ഇ.ഡി. ഉദ്യോഗസ്ഥരെ അനാവശ്യമായി ബുദ്ധിമുട്ടിച്ചതായി തോമസ് ഐസക് ആരോപിച്ചിരുന്നു.
 

Latest News