Sorry, you need to enable JavaScript to visit this website.

വീണ്ടും ചക്രവാതച്ചുഴി; കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം - തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ ഇന്ന് (ശനി) മുതൽ ഡിസംബർ 18 വരെ നേരിയതോ മിതമായതോ ആയ മഴക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്കും സാധ്യത. നാളെ (ഞായർ) കേരളത്തിൽ കാറ്റിനും അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 മത്സ്യത്തൊഴിലാളികൾ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 16 മുതൽ 19 വരെ തെക്കൻ കേരള തീരത്തും നാളെ മുതൽ 19 വരെ ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കി.
 

Latest News