മസ്‌കത്ത്- ക്രിക്കറ്റ് കളിക്കുന്നതിനിടെ ഒമാനിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. തൃശൂർ മുല്ലശ്ശേരി വഴപ്പിലാത്ത് വീട്ടിൽ മാധവന്റെയും ഗിരിജയുടെയും മകൻ ധനേഷ് മാധവൻ(38) ആണ് മരിച്ചത്. ഗൾഫാർ കമ്പനിയിൽ മിസ്ഫയിലെ റെഡിമിക്‌സ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ഉടൻ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും ഒരു മകനുമുണ്ട്. ഹോസ്പിറ്റലിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാളെയോടെ നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കമ്പനി അറിയിച്ചു.