Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ രൂപം മാറുമെന്ന് പ്രതിപക്ഷ നേതാവ്, പിണറായി വിജയന്‍ മരുന്ന് കഴിക്കാന്‍ മറന്നു

കോഴിക്കോട്  - മുഖ്യമന്ത്രി അതിരുകടന്നാല്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ പറയുന്ന ജീവന്‍ രക്ഷാപ്രവര്‍ത്തനം തങ്ങളും ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പ്. പിണറായി വിജയന് സാഡിസ്റ്റ് മനോഭാവമാണ്. പോലീസ് സേനയിലെ പേരുകേട്ട ക്രിമിനലുകള്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്ര. യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരെ മര്‍ദിച്ച ഗണ്‍മാനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നേരിടും. മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ രൂപം മാറുമെന്നും വി.ഡി സതീശന്‍ കോഴിക്കോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ക്രിമിനല്‍ സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിക്കുന്നു. ഇത് തുടര്‍ന്നാല്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സഫാരി സ്യൂട്ടിലെ ക്രിമിനലുകളുടെയും വീടും സ്ഥലവും അറിയാം. കോണ്‍ഗ്രസ് വിചാരിച്ചാല്‍ ഇവര്‍ക്ക് വീടുവിട്ടിറങ്ങാനാകില്ല. മുഖ്യമന്ത്രിക്ക് സമനില തെറ്റി. പിണറായി വിജയന്‍ മരുന്ന് കഴിക്കാന്‍ മറക്കുകയാണെന്ന് സംശയമുണ്ടെന്നും മന്ത്രിമാര്‍ അത് നല്‍കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കമ്മ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാന യാത്രയാണ് നവകേരള യാത്ര എന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

Latest News