മലപ്പുറം - ഇന്ന് നടക്കുന്ന മകളുടെ നിക്കാഹിന്റെ സന്തോഷവും ആഘോഷവും നടക്കേണ്ട വീട്ടിലേക്ക് എത്തിയത് ബാപ്പയുടെ ചേതനയറ്റ ശരീരം. മഞ്ചേരിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ പയ്യനാട് തടപ്പറമ്പ് സ്വദേശി പുതുപ്പറമ്പില്‍ അബ്ദുല്‍ മജീദിന്റെ മകളുടെ നിക്കാഹ് ഇന്നാണ് നടക്കേണ്ടിയിരുന്നത്. ഇതിനായി വീട്ടില്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. അതിനിടയിലാണ് അപകടത്തില്‍ ഇന്നലെ മജീദിന്റെ അപ്രതീക്ഷിത മരണം. നിക്കാഹിന് പന്തലുയര്‍ന്ന വീട്ടിലേക്ക് മജീദിന്റെ മയ്യിത്ത് എത്തിയതോടെ വീട്ടില്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അത് തീരാനോവായി മാറി. ഇന്നലെ വൈകുന്നേരമുണ്ടായ അപകത്തില്‍ ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേരും മരണമടയുകയായിരുന്നു.സഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ മജീദിന്റെ മൃതദേഹം രാവിലെ മഞ്ചേരി സെന്റ്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. ഒരേ കുടുംബത്തിലുള്ള മുഹ്സിന, തസ്നീമ, റിന്‍ഷ ഫാത്തിമ, റൈഹ ഫാത്തിമ്മ എന്നിവരുടെ മൃതദേഹം മഞ്ചേരി കിഴക്കേത്തല മദ്രസയില്‍ പൊതുദര്‍ശനത്തിന് വെക്കും. മുഹ്സിനയുടെ ഖബറടക്കം മഞ്ചേരി താമരശ്ശേരി ജുമാമസ്ജിദിലും തസ്നീമയുടെയും രണ്ട് മക്കളുടെയും കബറടക്കം കാളികാവ് വെളളയൂര്‍ ജുമാമസ്ജിദിലും നടക്കും. ഇന്നലെ വൈകുന്നേരമാണ് ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചത്.