മക്ക - പുണ്യസ്ഥലങ്ങളിൽ ടോയ്‌ലെറ്റുകളുടെ സ്ഥലങ്ങൾ അറിയുന്നതിന് തീർഥാടകരെ സഹായിക്കുന്ന ആപ്ലിക്കേഷൻ ദേശീയ ജല കമ്പനി പുറത്തിറക്കി. 'തർവിയ' എന്നാണ് ആപ്പിന് പേരിട്ടിരിക്കുന്നത്. ഹജ് തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി തീർഥാടകരുടെ അന്വേഷണങ്ങൾക്ക് വ്യത്യസ്ത ഭാഷകളിൽ മറുപടി നൽകുന്നതിന് ദേശീയ ജല കമ്പനി ഏകീകൃത നമ്പർ (920001744) ഏർപ്പെടുത്തിയിട്ടുമുണ്ട്.