Sorry, you need to enable JavaScript to visit this website.

മാവേലിക്കരയില്‍ ആംബുലന്‍സ് അപകടത്തില്‍ പെട്ട് രോഗി മരിച്ചു, രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി മന്ത്രി

ആലപ്പുഴ -മാവേലിക്കരയില്‍ ആംബുലന്‍സും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച്  രോഗി മരിച്ചു. ഇതുവഴി പോയ റവന്യൂ മന്ത്രി കെ.രാജനും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. ചെറിയനാട് പാലിയത്ത് പ്രശാന്ത് (39) ആണ് മരിച്ചത്. മാവേലിക്കര മിച്ചല്‍ ജംഗ്ഷനില്‍ രാത്രി ഒന്‍പത് മണിയോടെയായിരുന്നു  അപകടം. രോഗിയായ പ്രശാന്തിനെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നു. അപകടം നടന്ന സമയത്ത്  ഇതുവഴിയെത്തിയ റവന്യൂ മന്ത്രി കെ രാജന്‍ ഫയര്‍ ഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിച്ചു. ഇദ്ദേഹം തന്നെയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. നവകേരള സദസ്സിന്റെ ഹരിപ്പാട് മണ്ഡലത്തിലെ സ്വീകരണത്തിന് ശേഷം മാവേലിക്കരയിലേയ്ക്ക് പോവുകയായിരുന്നു മന്ത്രി. പോലീസും ഫയര്‍ഫോഴ്‌സും എത്തി നടപടികള്‍ സ്വീകരിച്ചതിന് ശേഷമാണ്  മന്ത്രി മടങ്ങിയത്. 

 

Latest News