കൊല്ലം - ഭര്‍തൃമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച പ്ലസ് ടു അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. തേവലക്കര സ്വദേശി മഞ്ജുമോള്‍ തോമസിനെയാണ് ലൂര്‍ദ് മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പുറത്താക്കിയത്. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വരികയും അവരെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായതോടെയാണ് പുറത്താക്കല്‍ നടപടി സ്വീകരിച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. മഞ്ജുമോള്‍ തോമസിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അധ്യാപികയായ യുവതിയാണ് ഇത്തരത്തില്‍ പെരുമാറിയത് എന്നത് ഞെട്ടിക്കുന്ന കാര്യമാണെന്നും മാനേജ്‌മെന്റുമായി ഇതേക്കുറിച്ച് ആലോചിച്ച് അധ്യാപികയെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. അധ്യാപികയെ പുറത്താക്കിയ വിവരം എല്ലാ ക്ലാസുകളിലെ കുട്ടികളുടെയും രക്ഷാകര്‍ത്താക്കളെ സ്‌കൂളില്‍ നിന്ന് അറിയിച്ചിട്ടുണ്ട്.