Sorry, you need to enable JavaScript to visit this website.

വ്യാപാര സ്ഥാപനങ്ങൾ അടിച്ചു തകർത്ത യുവാവ് പോലീസ് എത്തിയതോടെ കൈ ഞരമ്പ് മുറിച്ചു

മദ്യലഹരിയിൽ പരാക്രമം നടത്തി കൈ ഞരമ്പ് മുറിച്ച യുവാവിനെ ഇൻസ്പെക്ടർ അനൂപും സംഘവും കസ്റ്റഡിയിലെടുക്കുന്നു

കാസർകോട്- മദ്യലഹരിയിൽ പരാക്രമം കാണിച്ചു ഉറഞ്ഞു തുള്ളി വ്യാപാര സ്ഥാപനങ്ങൾ അടിച്ചു തകർത്ത യുവാവ് പോലീസ് എത്തിയതോടെ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. ബഹളത്തിനിടയിൽ കൈ ഞരമ്പ് മുറിച്ച യുവാവിനെ കുമ്പള ഇൻസ്പെക്ടർ ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തിൽ പോസ്  പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കീഴടക്കി. സീതാംഗോളിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. വ്യാപാര സ്ഥാപനത്തിൽ കയറി അതിക്രമം കാണിച്ച യുവാവിനെ പോലീസ് എത്തി പിടികൂടാൻ ശ്രമിച്ചപ്പോഴാണ് ഞരമ്പ് മുറിച്ചത്. 

സംഭവവുമായി ബന്ധപ്പെട്ട് കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിനോദിനെ (35 ) പോലീസ് കസ്റ്റഡിയിലെടുത്തു. മൂക്കറ്റം മദ്യപിച്ച വിനോദ് സീതാംഗോളിയിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറി കണ്ണിൽ കണ്ടതെല്ലാം അടിച്ചു പൊളിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.  സ്ഥലത്തെത്തിയ കുമ്പള പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കയ്യിലുണ്ടായ ബ്ലേഡ് കൊണ്ട് വിനോദ് കൈ ഞരമ്പ് മുറിച്ചത്. വിനോദിനെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് നടത്തിയെങ്കിലും പോലീസ് ഉദ്യോഗസ്ഥരെ തള്ളിയിട്ട് ഇയാൾ വീണ്ടും ഓടി പോയി കടകൾ തകർത്തു. പോലീസ് നാട്ടുകാരുടെ സഹായത്തോടെ രക്തത്തിൽ കുളിച്ച നിലയിൽ യുവാവിനെ വളഞ്ഞു പിടിച്ച് വാഹനത്തിലിട്ട് കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഇയാൾ ടൗണിൽ പരിഭ്രാന്തി സൃഷ്ടിച്ചതായി നാട്ടുകാർ പറഞ്ഞു.

 

 

Latest News