Sorry, you need to enable JavaScript to visit this website.

ജിദ്ദയിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

ജിദ്ദ- ജിദ്ദയിലെ മുൻ പ്രവാസിയും ജിദ്ദയിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ബി.ആർ.സിയുടെ മുൻ പ്രസിഡന്റുമായ വട്ടാംപൊയിൽ നിഅ്മത്ത് മൻസിലിൽ നാലകത്ത് മുഹമ്മദലി(ആലു-71)നിര്യാതനായി. സിയസ്‌കൊയുടെ മുൻ സെക്രട്ടറിയാണ്. പരേതരായ മനന്തലയിൽ അബൂബക്കർ കുഞ്ഞിയുടെയും നാലകം ബീവിയുടെയും മകനാണ്. ഭാര്യ: സിയ്യാലി വീട്ടിൽ ഇമ്പിച്ചിബി (ബിച്ചു). മക്കൾ: റിയാദ് അലി, മുഹമ്മദ് റഷദ് അലി (ഇരുവരും ജിദ്ദ). മരുമക്കൾ: പുത്തൻവീട്ടിൽ ഫൌമി, മുല്ല വീട്ടിൽ സാദിയ. സഹോദരങ്ങൾ: എൻ.അബ്ദുറഹിമാൻ, കുഞ്ഞഹമ്മദ് കോയ, പരേതരായ സുലൈഖ, ആയിഷ. മയ്യത്ത് നമസ്‌ക്കാരം ഇന്ന് 6:30 മണിക്ക് കണ്ണംപറമ്പ് പള്ളിയിൽ.

Latest News