ആലപ്പുഴ- രക്ഷാപ്രവർത്തനത്തിനിടെ കൈക്കുഞ്ഞിനെയുമെടുത്ത് നീങ്ങുന്ന ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന്റെ ചിത്രം വൈറലായി. ആലപ്പുഴ പുളിങ്കുന്നിൽ ഒറ്റപ്പെട്ടുപോയ അഞ്ഞൂറോളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നതിനിടെയാണ് മന്ത്രിയും നേരിട്ടെത്തിയത്. പ്രളയത്തിൽ ഒറ്റപ്പെട്ടവരെ ജങ്കാറിലേക്ക് മാറ്റുകയായിരുന്നു. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ ആലപ്പുഴയിലേക്കും മറ്റും മാറ്റുന്നത് തുടരുകയാണ്. കുട്ടനാട്ടിലെ ഏറ്റവും താഴ്ന്ന പ്രദേശമായ കൈനകരിയിൽ നേരിട്ട് പോയി പഞ്ചായത്ത് ജന പ്രതിനിധികളോടും പാർട്ടി പ്രവർത്തകരോടും തൽക്കാലം ജനങ്ങളെ അവിടെനിന്ന് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു.