ജിദ്ദ - ജിദ്ദയിൽ നടക്കുന്ന ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് പ്രമാണിച്ച് യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ ജവാസാത്ത് ഡയറക്ടറേറ്റ് പ്രത്യേക സീൽ പതിക്കുന്നു. സ്‌പോർട്‌സ് മന്ത്രാലയവുമായി സഹകരിച്ചാണ് ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ലോഗോ അടങ്ങിയ പ്രത്യേക സീൽ പാസ്‌പോർട്ടുകളിൽ ജവാസാത്ത് പതിക്കുന്നത്. ചാമ്പ്യൻഷിപ്പ് കാലത്ത് ജിദ്ദ എയർപോർട്ട് വഴി വരുന്ന യാത്രക്കാരുടെ പാസ്‌പോർട്ടുകളിലാണ് പ്രത്യേക സീൽ പതിക്കുന്നത്.