ആലപ്പുഴ-വൈദ്യുതി മന്ത്രി.കെ കൃഷ്ണൻ കുട്ടിയെ ദേഹാസ്യാസ്ഥത്തെ തുടർന്ന് ആലപ്പുഴ ഗവ.റ്റിഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ പരിശോധിക്കുന്നതിനുള്ള മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിനായി പ്രിൻസിപ്പാൾ ഡോ.മിറിയം വർക്കി ചെയർ പേഴ്‌സാണായും സൂപ്രണ്ട് ഡോ.അബ്ദുൾ സലാം ടീം മേധാവിയായും മെഡിക്കൽ ടീം രൂപീകരിച്ചു. ഡോ.വിനയ കുമാർ, കാർഡിയോളജി വിഭാഗം മേധാവി, ഡോ.ഷാജി.സി.വി, ന്യൂറോളജി വിഭാഗം മേധാവി ഡോ.സുമേഷ് രാഘവൻ മെഡിസിൻ വകുപ്പ് മേധാവി, ഡോ.വീണ.എൻ, അനസ്‌തേഷ്യ വിഭാഗം മേധാവി എന്നിവരാണ് മെഡിക്കൽ ടീം അംഗങ്ങൾ. മെഡിക്കൽ ടീം പരിശോധിച്ചതിൽ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനായി പേസ് മേക്കർ യന്ത്രം ഘടിപ്പിച്ചിട്ടുളളതാണ്. മുൻപ് ഒരു തവണ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് പരിശോധനയിൽ നേരിയ കുറവ് കാണുന്നുണ്ട്. അദ്ദേഹത്തിൻറെ പേസ് മേക്കർ പരിശോധിക്കാനായി പെസ് മേക്കർ നിർമ്മാതാക്കളായ കമ്പനിയുടെ ടെക്‌നീഷ്യൻ വിഭാഗത്തെ അടിയന്തിരമായി അറിയിച്ചിട്ടുണ്ട്. മറ്റ് പരിശോധനകളിൽ ഹൃദയാഘാതമോ മസ്തിഷ്‌ക സംബന്ധമായ യാതൊരു അസുഖമോ കണ്ടെത്താൻ കഴിഞ്ഞില്ല. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. പേസ് മേക്കറിന്റെ പ്രവർത്തന പരിശോധനയ്ക്കായി കാർഡിയോളജി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു.