Sorry, you need to enable JavaScript to visit this website.

കേന്ദ്ര അവഗണനയ്ക്കെതിരെ സംസ്ഥാന സര്‍ക്കാറുമായി യോജിച്ച നീക്കത്തിന് മുസ്‌ലീം ലീഗ് തയ്യാറെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം - കേന്ദ്രസര്‍ക്കാറിന്റെ അവഗണനയ്ക്കെതിരെ യോജിച്ച നീക്കത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായാല്‍ മുസ്‌ലീം ലീഗ് ഒപ്പം നില്‍ക്കുമെന്ന് മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തിന്റെ അവഗണനക്കെതിരെ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുനില്‍ക്കണമെന്നും ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന്റെ വിഹിതം കേന്ദ്രം തന്നേ പറ്റൂവെന്നും കേരളത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഞങ്ങള്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് അര്‍ഹതപ്പെട്ടത് കിട്ടാതിരുന്നാല്‍ ജനങ്ങളാണ് അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുക. കേന്ദ്രനയത്തിനെതിരെ പ്രതിപക്ഷത്തേയും കൂട്ടി സര്‍ക്കാര്‍ നടത്തുന്ന ഏത് നീക്കത്തേയും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറെ എല്ലാ കാര്യത്തിലും പ്രതിപക്ഷം അനുകൂലിക്കുന്നില്ല. ഗവര്‍ണ്ണര്‍ പച്ചയ്ക്ക് രാഷ്ട്രീയം പറയുകയാണ്.. പദവി നോക്കാതെ പലതും വിളിച്ചുപറയുന്നതും ബില്ലുകളില്‍ ഒപ്പിടാതിരിക്കുന്നതും പച്ചയ്ക്ക് രാഷ്ട്രീയം പറയുന്നതും ശരിയാണോ എന്ന് ഗവര്‍ണ്ണര്‍ ആലോചിക്കണം. ഗവര്‍ണര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

Latest News