വഞ്ചനാക്കുറ്റം  ഒഴിവാക്കണമെന്ന മാണി സി  കാപ്പന്‍ എംഎല്‍എയുടെ ഹര്‍ജി തള്ളി

ന്യൂദല്‍ഹി-വഞ്ചനാക്കുറ്റം റദ്ദാക്കണമെന്ന മാണി സി കാപ്പന്‍ എംഎല്‍എയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് സി.ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ഹൈക്കോടതിയും ഈ ആവശ്യം തള്ളിയിരുന്നു.

Latest News