തിരുവനന്തപുരം- കേരളത്തില്‍ മിക്ക ജില്ലകളിലും മഴ കുറയുന്നതായി സൂചന. കാലാവസ്ഥാ നിരീക്ഷണ വിഭാഗം നല്‍കുന്ന അറിയിപ്പും മഴ കുറയുമെന്നു തന്നെയാണ്.
കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുന്നുണ്ട്. പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആലുവ, പത്തനംതിട്ട ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഹെലിക്കോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. വെള്ളം കയറിയ പലയിടത്തും ജലനിരപ്പ് കുറയുന്നുണ്ട്.
ഇടുക്കി ജില്ലയില്‍ രാവിലെ മഴ മാറിയിരുന്നുവെങ്കിലും വീണ്ടും മഴ ശക്തമായിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് 2402.35 അടിയെത്തി. ഇടുക്കിയിലെ ജലനിരപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായി ചെറുതോണി അണക്കെട്ടില്‍നിന്ന് അധികം ജലം പുറത്തേക്ക് ഒഴുക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. മൂന്നാര്‍ നഗരം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്.