Sorry, you need to enable JavaScript to visit this website.

VIDEO കുഞ്ഞുമനസ്സിന്റെ വലിയ നന്മ; നിങ്ങളും കൈയടിക്കും

ചെന്നൈ- ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കളിച്ചുകിട്ടിയ സമ്മാനത്തുകയില്‍ നിന്ന് വീട്ടുജോലിക്കാരിക്ക് ഫോണ്‍ വാങ്ങി സമ്മാനിച്ച ബാലന്‍ സമൂഹ മാധ്യമങ്ങളില്‍ താരമായി. കുട്ടികളാണ് ഇപ്പോള്‍ മുതിര്‍ന്നവര്‍ക്ക് മാതൃകയാകുന്നതെന്ന് കമന്റുകളോടെയാണ് ആളുകള്‍ വീഡിയോ പ്രചരിപ്പിക്കുന്നത്.  
അങ്കിത് എന്ന കുട്ടിയാണ് ജോലിക്കാരിയെ ഫോണ്‍ സമ്മാനിച്ച്  ഞെട്ടിച്ചത്. അങ്കിത്  വാരാന്ത്യ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മത്സരിച്ച് നേടിയ സമ്മാനത്തുകയില്‍ നിന്ന് ഒരു ഭാഗം ചെലവഴിച്ച് തന്റെ വീട്ടിലെ ജോലിക്കാരിയായ സരോജയ്ക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങുകയായിരുന്നു.
ഇത്ര ചെറിയ പ്രായത്തിലെ ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ തോന്നിപ്പിച്ച കുട്ടിയുടെ മനസിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.   മകനില്‍ നിന്നുണ്ടായ സല്‍കര്‍മം അങ്കിതിന്റെ പിതാവായ വി ബാലാജിയാണ് പങ്കുവച്ചത്.
മകന്‍ വീട്ടുജോലിക്കാരിക്ക് ഫോണ്‍ സമ്മാനിക്കുന്ന ചിത്രത്തിനൊപ്പം വൈകാരികമായ ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അങ്കിത് ഇതുവരെ വാരാന്ത്യ ടൂര്‍ണമെന്റുകളില്‍ നിന്നായി 7000 രൂപ നേടി. അവന്റെ വിജയത്തില്‍ നിന്നും 2000 രൂപ മുടക്കി ഞങ്ങളുടെ പാചകക്കാരിക്ക് അവന്‍ ഒരു ഫോണ്‍ സമ്മാനിച്ചു. അവന് ആറ് മാസം പ്രായമുള്ളത് മുതല്‍ സരോജ അവനെ നോക്കുന്നു. മാതാപിതാക്കളെന്ന നിലയില്‍ എനിക്കും ഭാര്യയ്ക്കും ഇതില്‍പരം മറ്റൊരു സന്തോഷമില്ല- ബാലാജി കുറിച്ചു. നിരവധി പേരാണ് അങ്കിതിന്റെ കുഞ്ഞ് മനസ്സിനെ അഭിനന്ദിക്കുന്നത്.

 

Latest News