ജിദ്ദ - വിമാനത്തിന്റെ ഡോറിനു മുന്നിൽ ഗോവണിക്കു മുകളിൽ സംഘടിതമായി നമസ്‌കാരം നിർവഹിച്ച് വിമാന ജീവനക്കാരായ സൗദി യുവാക്കൾ. വിമാനത്തിൽ എയർ ഹോസ്റ്റസുമാർ അടക്കം കയറിയ ശേഷമാണ് നമസ്‌കാര സമയം തീരുന്നതിനു മുമ്പായി ഇരുവരും ഡോറിനു മുന്നിൽ ഗോവണിക്കു മുകളിൽ നമസ്‌കാരം നിർവഹിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.