കൊല്ലം- ഭർത്താവിന്റെ അമ്മയെ അതിക്രൂരമായി മർദ്ദിച്ച് അവശയാക്കി യുവതി. കൊല്ലം തെക്കുംഭാഗം തേവലക്കരയിലാണ് യുവതി ഭർത്താവിന്റെ അമ്മയെ ചവിട്ടിയും തള്ളിയും ക്രൂരത കാണിച്ചത്. ഭാര്യ തന്റെ അമ്മയെ മർദ്ദിക്കുന്നതിന്റെ വീഡിയോ ഭർത്താവ് തന്നെയാണ് മൊബൈലിൽ ചിത്രീകരിച്ചത്. മുറിയുടെ ഒരു ഭാഗത്തുനിന്ന് നടന്നുവരുന്ന വയോധിക മുറിയിലെ സോഫയിൽ ഇരിക്കുന്നതും അധികം വൈകാതെ യുവതി എത്തി അവരെ ശക്തിയോടെ തള്ളിയിട്ട് മർദ്ദിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ ചിത്രീകരിക്കുന്നയാൾക്ക് നേരെ യുവതി വസ്ത്രം പൊക്കി കാണിക്കുന്നതും വീഡിയോയിലുണ്ട്.
ഞാൻ വഴക്കിനില്ല, പോയി കിടക്കട്ടെ എന്ന് പറഞ്ഞ് വയോധിക എഴുന്നേറ്റു പോകുന്നതും വീഡിയോയിലുണ്ട്.
സംഭവത്തിൽ കൊല്ലം തേക്കുംഭാഗം പോലീസ് കേസെടുത്തു. സംഭവസ്ഥലത്ത് എത്തിയ പോലീസ് യുവതിയിൽനിന്നും അമ്മയിൽനിന്നും മൊഴിയെടുത്തു.
വിഷയം സംസ്ഥാന പോലീസ് മേധാവിയുടെയും, വനിതാ കമ്മീഷന്റെയും ശ്രദ്ധയിൽ കൊണ്ടുവരികയും വിശദമായ അന്വേഷണത്തിനായി പരാതി നൽകുകയും ചെയ്തുവെന്ന് അഡ്വ. ശ്രീജിത് പെരുമന അറിയിച്ചു.