തൃശൂർ-ചെറുതുരുത്തി ദേശമംഗലത്ത് നാലു കാട്ടുപന്നികളെ വൈദ്യുതാഘാതമേൽപ്പിച്ചു കൊന്ന കേസിൽ കർഷകനെ അറസ്റ്റു ചെയ്തു. ദേശമംഗലം വാളേരിപ്പടിവീട്ടിൽ ചന്ദ്രനെയാണ് പൂങ്ങോട് ഫോറസ്റ്റ് സ്‌റ്റേഷൻ റെയിഞ്ച് ഓഫീസറും സംഘവും അറസ്റ്റുചെയ്തത്. പാളേരിപ്പടിയിൽ കൃഷിചെയ്യുന്ന ചന്ദ്രൻ കാലങ്ങളായി തൻറെ കൃഷിയിടത്തിലെ പന്നി ശല്യം ഒഴിവാക്കുന്നതിന് അധികൃതരോട് ആവശ്യ!പ്പട്ടിരുന്നു. യാതൊരു നടപടിയും ഇല്ലാത്തതിനെ തുടർന്നാണ് നെൽകൃഷിക്ക് ചുറ്റും ഇലക്ട്രിക് വേലി തീർത്തത്. പന്നി ശല്യം സഹിക്കവയ്യാതെയാണ് ഇലക്ട്രിക് വേലി തീർത്തതെന്നാണ് കർഷകൻറെ മൊഴി. സംഭവ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥന്മാർ വിശദവിവരങ്ങൾ ശേഖരിച്ചു.