ദുബായ് - പുതുവത്സര രാത്രി വര്‍ണാഭമായിരിക്കും ദുബായില്‍. വെടിക്കെട്ടുകള്‍ ആകാശം ജ്വലിപ്പിക്കും. എങ്ങും ആഘോഷം നിറയും. എല്ലാം കണ്ട് ബുര്‍ജ് ഖലീഫക്ക് സമീപമുള്ള അപാര്‍ട്‌മെന്റില്‍ താമസിക്കാം. വാടക വെറും 80,000 ദിര്‍ഹം മാത്രം.
ഭൂവുടമകളും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരും പുതുവത്സര ദിനങ്ങളിലെ കൊയ്ത്തിനുള്ള കാത്തിരിപ്പിലാണ്. രണ്ട് കിടപ്പുമുറികളുള്ള ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍ ഒരു രാത്രിക്ക് 12,000 ദിര്‍ഹം മുതല്‍ 37,000 ദിര്‍ഹം വരെ വാടകക്ക് കിട്ടും.
Booking.com ല്‍ ലിസ്റ്റ് ചെയ്തിട്ടുള്ള പ്രത്യേക പെന്റ്ഹൗസുകള്‍ ഒരു രാത്രിക്ക് 70,000 ദിര്‍ഹം മുതല്‍ 80,000 ദിര്‍ഹം വരെ വാടക നിരക്കുകള്‍ സൂചിപ്പിക്കുന്നു.
2023 ഡിസംബര്‍ 30 നും 2024 ജനുവരി 1 നും ഇടയിലുള്ള കാലയളവില്‍ 30,000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ നിരക്കില്‍ വാടകയ്ക്ക് ലഭ്യമായ പ്രീമിയം അപ്പാര്‍ട്ട്‌മെന്റുകളും വെബ്‌സൈറ്റിലെ ലിസ്റ്റിംഗുകളിലുണ്ട്.