Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വേൾഡ് എക്‌സ്‌പോ സൗദിയിൽ രണ്ടര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും

മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി റിയാദ് കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുന്നു

റിയാദ് - റിയാദിൽ സംഘടിപ്പിക്കുന്ന വേൾഡ് എക്‌സ്‌പോ 2030 രണ്ടര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽഖതീബ് പറഞ്ഞു. റിയാദിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സംഘടിപ്പിക്കുന്ന ദ്വിദിന ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസിൽ തൊഴിൽ വിപണിയിലെ അതിവേഗ പുരോഗതികൾ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടൂറിസം മന്ത്രി. 2019 ൽ സൗദി അറേബ്യ ദേശീയ ടൂറിസം തന്ത്രം പ്രഖ്യാപിച്ചു. 2030 ഓടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ടൂറിസം മേഖലയുടെ സംഭാവന മൂന്നു ശതമാനത്തിൽ നിന്ന് പത്തു ശതമാനയമായി ഉയർത്താൻ ദേശീയ തന്ത്രം ലക്ഷ്യമിടുന്നു. ഇതിന് 2030 ഓടെ ടൂറിസം മേഖലയിൽ പത്തു ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കേണ്ടതുണ്ട്. 2030 ഓടെ സൗദിയിൽ ടൂറിസം മേഖലയിലെ ആകെ തൊഴിലുകൾ 16 ലക്ഷമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 
2030 ൽ ലോക ജനസംഖ്യ 850 കോടിയായി ഉയരും. തൊഴിൽ വിപണിയിൽ അടക്കം നിരവധി സേവനങ്ങൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. വാണിജ്യ, വ്യവസായ മേഖലയിൽ ദീർഘകാലമായി നിരവധി പ്രക്രിയകൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഇത് തൊഴിൽ വിപണിയെ പ്രതിലൂലമായി ബാധിച്ചു. ലോകത്തെ ആകെ തൊഴിൽ വിപണിയുടെ പത്തു ശതമാനം ട്രാവൽ, ടൂറിസം മേഖലയിലാണ്. കൊറോണ മഹാമാരിക്കു മുമ്പ് ട്രാവൽ, ടൂറിസം മേഖല ലോകത്ത് 33 കോടി തൊഴിലവസരങ്ങൾ ലഭ്യമാക്കിയിരുന്നു. കോവിഡ് മഹാമാരി വിമാന കമ്പനികളെയും ഹോട്ടലുകളെയുമാണ് ഏറ്റവുമധികം ബാധിച്ചത്. ഈ മേഖലകളിൽ ആറു കോടി തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. 
സാംസ്‌കാരിക വിനിമയത്തിൽ മനുഷ്യൻ വലിയ പങ്ക് വഹിക്കുന്നു. അതുകൊണ്ടു തന്നെ ടൂറിസം മേഖലയിൽ മാനവശേഷി നിലനിർത്താൻ തങ്ങൾ ആഗ്രഹിക്കുന്നു. ചില ലോക രാജ്യങ്ങൾ ഡിജിറ്റൽ ഹോട്ടലുകൾ നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം ഹോട്ടലുകളിൽ റിസപ്ഷനുകൾ കാണേണ്ട ആവശ്യമുണ്ടാകില്ല. ഇത്തരം പദ്ധതികളെ തങ്ങൾ ഒരിക്കലും പിന്തുണക്കില്ല. ആവശ്യമുള്ളിടത്തെല്ലാം മനുഷ്യരെ നാം നിലനിർത്തണമെന്നും ടൂറിസം മന്ത്രി പറഞ്ഞു.
റിയാദ് കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി ഗ്ലോബൽ ലേബർ മാർക്കറ്റ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനാ മേധാവികളും 40 രാജ്യങ്ങളിൽ നിന്നുള്ള 6,000 ലേറെ പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 2030 ഓടെ ലോകത്ത് നിർമിതബുദ്ധി മേഖലയിൽ 13.3 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നതെന്ന് എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു. അമേരിക്കയിൽ 2.2 കോടി പേർ വീടുകളിൽ ഇരുന്ന് ഫുൾടൈം ജോലി ചെയ്യുന്നുണ്ട്. ആഗോള സമ്പദ്‌വ്യവസ്ഥയുടെ മൂല്യം വർധിപ്പിക്കാനും ചൂഷണ മുക്തമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും പുതിയ സാങ്കേതികവിദ്യകൾ തൊഴിൽ വിപണിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രി ആവശ്യപ്പെട്ടു.  

Latest News