തിരുവനന്തപുരം- തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി അക്കൗണ്ട് തുറന്നു. ഇടുക്കി ജില്ലയിലെ കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാര്‍ഡ് നെടിയകാടിലാണ് എഎപി സ്ഥാനര്‍ഥി ബീന കുര്യന്‍ വിജയിച്ചത്.
ബീനയുടെ വിജയത്തെ അഭിനന്ദിച്ച് എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി. കോണ്‍ഗ്രസില്‍ നിന്നാണ് ബീന സീറ്റ് പിടിച്ചെടുത്തത്. കേരളത്തിലേക്കുള്ള എഎപി വിപ്ലവത്തിന്റെ ആരംഭമാണിതെന്ന് എഎപി കേരള ഘടകം എക്‌സില്‍ അഭിപ്രായപ്പെട്ടു.