കണ്ണൂര്‍ - സ്വര്‍ണ്ണം കടത്തിയവരെ തട്ടിക്കൊണ്ടുപോകാനായി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ നാലംഗ സംഘത്തെ എയര്‍പോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ മുഹമ്മദ് ശുഹൈബ് (26), സൈനുല്‍ ആബിദ് (30), അബ്ദുള്‍റഷീദ് (25), ഹബീബ് റഹ്മാന്‍ (30) എന്നിവരെയാണ് എസ്.ഐ എം.എ.ഹാഫിമിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഗള്‍ഫില്‍നിന്ന് കൊടുത്തയച്ച സ്വര്‍ണം നാട്ടിലെത്തിക്കാതെ ഉടമയെ കബളിപ്പിച്ച പ്രവാസി യാത്രികനെ തട്ടിക്കൊണ്ടു പോകാനാണ് ഈ സംഘം എത്തിയത്. കഴിഞ്ഞ രാത്രിയാണിവര്‍ എയര്‍പോര്‍ട്ട് പരിസരത്തെത്തിയത്. എയര്‍പോര്‍ട്ടിന്റെ അറൈവല്‍ ടെര്‍മിനലിന് സമീപത്ത് സംഘടിച്ച സംഘത്തെ സംശയം തോന്നി പോലീസ് കസ്റ്റഡിയിലെക്കുകയായിരുന്നു. കെ.എല്‍ 846778 സ്വിഫ്റ്റ് കാറിലെത്തി യതായിരുന്നു ഇവര്‍. മലപ്പുറം സ്വദേശിയായ യുവാവിനെ തെരഞാണ് സംഘമെത്തിയത്. ഇവരുടെ വേണ്ടപ്പെട്ടയാള്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്ന മലപ്പുറം സ്വദേശിയുടെ പക്കല്‍ സ്വര്‍ണം കൊടുത്തുവിട്ടിരുന്നു. എന്നാല്‍ സ്വര്‍ണം നാട്ടിലേക്ക് എത്തിക്കാതെ തിരിമറി നട ത്തിയാണ് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരന്‍ വിമാനമിറങ്ങിയത്. ഇവര്‍ ഏര്‍പ്പാടാക്കിയിരുന്ന വാഹനത്തില്‍ യാത്രക്കാരന്‍ കയറിയിരുന്നുമില്ല. കുപിതരായ സംഘം സ്വര്‍ണക്കടത്തുകാരനെ തെരഞ്ഞ് എത്തിയതായിരുന്നുവത്രെ. എന്നാല്‍ അതിനുമുന്നേ അയാള്‍ മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടിരുന്നു. കുറ്റകൃത്യം ചെയ്യാനായി സംഘടിച്ച് എത്തിയതാണെന്നതിന്റെ പേരിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.