Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത  പ്രവാസികള്‍ റീഫണ്ട് കിട്ടാതെ വലഞ്ഞു 

ആഘോഷ വേളയില്‍ നാട്ടില്‍ പോകാന്‍ ഓണ്‍ ലൈനായി വിമാന ടിക്കറ്റെടുക്കുകയെന്ന ശീലം പ്രവാസികള്‍ക്കിടയില്‍ വ്യാപകമായി വരികയാണ്. അഞ്ചും ആറും മാസം മുമ്പ് പ്ലാന്‍ ചെയ്ത് ടിക്കറ്റ് എടുക്കുന്നതിലൂടെ ചുരുങ്ങിയ നിരക്കില്‍ യാത്ര ചെയ്യാമെന്നത് സൗകര്യം. ട്രാവല്‍ ഏജന്‍സിക്കാര്‍ ഈടാക്കുന്ന ചെറിയ തുക കമ്മീഷനും കൊടുക്കേണ്ടതില്ല. ഇങ്ങിനെയെടുക്കുന്ന ടിക്കറ്റുകള്‍ക്ക് റീഫണ്ടിന് വകുപ്പില്ലെന്ന തിരിച്ചറിവ് പലരേയും ഞെട്ടിച്ചു. കൊച്ചി എയര്‍പോര്‍ട്ട് അടക്കുകയും നാട്ടിലെ കാലാവസ്ഥ മോശമാവുകയും ചെയ്തപ്പോള്‍ ടിക്കറ്റ് റദ്ദാക്കാന്‍ ചെന്നപ്പോഴാണ് റീഫണ്ട് ലഭിക്കില്ലെന്ന് അറിഞ്ഞത്. ഒരു ഗള്‍ഫ് സ്റ്റേഷനില്‍ നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാരനോട് ഇന്‍ഡിഗോ വിമാന കമ്പനി അധികതൃതര്‍ പറഞ്ഞത് പ്രശ്‌നങ്ങള്‍ കഴിഞ്ഞ് വിമാനതാവളം പുനരാരംഭിക്കുമ്പോള്‍ യാത്ര ചെയ്‌തോളൂ എന്നാണ്. അതേസമയം, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ മുഖേനയെടുക്കുന്ന ടിക്കറ്റുകള്‍ക്ക് ഈ പ്രശ്‌നമില്ല. പണം തിരികെ നല്‍കിയില്ലെങ്കില്‍ ഏജന്‍സികള്‍ അയാട്ടയില്‍ പരാതിപ്പെടുമോ എന്നോര്‍ത്താണ് മര്യാദക്കാരാവുന്നത്. 

Latest News