ആഘോഷ കാലത്ത് എയര്‍ ഇന്ത്യയുടെ ടിക്കറ്റെടുത്താല്‍ കുടുങ്ങിയെന്നാണ് പ്രവാസികളുടെ പൊതുവേയുള്ള ധാരണ. ജിദ്ദ-കാലിക്കറ്റ് ഡയരക്ടറ്റ് വിമാനം രണ്ടും മൂന്നും ദിവസം വൈകിയ സന്ദര്‍ഭങ്ങള്‍ വരെയുണ്ടായി. ഇപ്പോഴെന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി എയര്‍ ഇന്ത്യ മികച്ച പെര്‍ഫോമന്‍സ് കാഴ്ച വെച്ചു വരികയാണ്. ജിദ്ദയില്‍ നിന്നും സൗദിയിലെ മറ്റു നഗരങ്ങളില്‍ നിന്നും ധാരാളം പേരാണ് ഓണവും പെരുന്നാളും ആഘോഷിക്കാന്‍ കേരള സെക്ടറിലേക്ക് ബുക്ക് ചെയ്തിരുന്നത്. പ്രളയത്തെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനതാവളം അടച്ചിട്ട ഘട്ടത്തില്‍ സന്ദര്‍ഭത്തിനൊത്തുയരാന്‍ എയര്‍ ഇന്ത്യയ്ക്കായി. കൊച്ചിയ്ക്ക് ടിക്കറ്റെടുത്ത് കുടുങ്ങിയവെര ഇന്ത്യയിലെ മറ്റേതെങ്കിലും സ്റ്റേഷനിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ കയറ്റി വിട്ട് നാടണയാനുള്ള സൗകര്യമൊരുക്കി. ഗള്‍ഫ് നഗരങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ കോഴിക്കോട്, തിരുവന്തപുരം എയര്‍പോര്‍ട്ടുകളിലേക്ക് മാറ്റിയ കാര്യവും യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കാന്‍ സംവാധിമൊരുക്കിയിട്ടുണ്ട്. ജിദ്ദയില്‍ നിന്ന് കാലിക്കറ്റിലേക്ക് മുംബൈ വഴി പോകുന്ന യാത്രക്കാരുട സൗകര്യത്തിന് അടുത്ത കാലത്തായി മികച്ച പരിഗണന എയര്‍ ഇന്ത്യ നല്‍കി വരാറുണ്ടെന്ന് അനുഭവസ്ഥര്‍ പറഞ്ഞു. വല്ല കാരണവശാലും ജിദ്ദയില്‍ നിന്ന് പുറപ്പെടാന്‍ വൈകിയാല്‍ അടുത്ത ദിവസം കാലത്ത് മുംബൈയില്‍ നിന്നുള്ള കണക്ഷന്‍ വിമാനം അതിനനുസൃതമായി വൈകിപ്പിച്ച് യാത്രക്കാരെ സഹായിക്കുക പോലും ചെയ്യുന്നുണ്ട്.