താനൂർ- മലപ്പുറം ജില്ലയിലെ താനൂരിൽ മീൻ വളർത്തുന്ന പ്ലാസ്റ്റിക് പെട്ടിയിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു. കണ്ണന്തളി അൽനൂർ സ്‌കൂളിന് സമീപം ഒലിയിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫഹ്മിമിനാണ് മരിച്ചത്. ചൊവ്വാഴ്ച(ഇന്ന്) ഉച്ചയോടെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെയാണ് പെട്ടിയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മീൻ വിൽപ്പനക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പെട്ടിയിൽ സഹോദരങ്ങൾ മീൻ വളർത്തുന്നുണ്ടായിരുന്നു. ഇതിൽ നിറയെ വെള്ളമുണ്ടായിരുന്നു. ഇതാലമഅ മുഹമ്മദ് ഫഹ്മി വീണത്. മാതാവ്: ഫൗസിയ.സഹോദരങ്ങൾ: മുഹമ്മദ് ഫർസീൻ, ഷിഫു.മൃതദേഹം
പോസ്റ്റ്‌മോർട്ടത്തിനായി തിരൂർ ഗവ.ജില്ലാ ആശുപത്രയിലേക്ക് മാറ്റി.