തിരുവനന്തപുരം- കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓണാവധി നേരത്തെയാക്കി. ഈ മാസം 29 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫണഷൽ കോളെജുകൾക്കും മദ്രസകൾക്കും പരിശീലന കേന്ദ്രങ്ങൾക്കുമെല്ലാം അവധി ബാധകമാണ്. കാലിക്കറ്റ്, ആരോഗ്യ സർവകലാശാലകൾ ഈ മാസം 29 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.