അബഹ-ഖമീസ് മുശൈത്തില്‍ ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശി കുറുംകാടന്‍ അബ്ദുല്‍ കരീം (55) നിര്യാതനായി. ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സൗദിയില്‍ പ്രവാസിയായിരുന്ന അബ്ദുല്‍ കരീം ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും കഴിഞ്ഞ മാസം 12ന് വീണ്ടും ഖമീസില്‍ ഹൗസ് െ്രെഡവറായി എത്തിയതായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതിനാല്‍ അടുത്ത ദിവസം നാട്ടിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് മരണം.
സന്ദര്‍ശന വിസയില്‍ മക്കയിലുള്ള മകള്‍ ഐഷ മിസ്‌ന മരണ വിവരമറിഞ്ഞ് ഖമീസ് മുശൈത്തില്‍ എത്തിയിട്ടുണ്ട്. ഭാര്യ: അഫ്‌സത്ത്. മറ്റു മക്കള്‍: ഫാബിയ, മിഷ്അല്‍ ഹനാന്‍, മാസിന്‍ ഹംദാന്‍. മരുമക്കള്‍: ഹാരിസ് ഇരുവേറ്റി, ഫൈഹാസ് മൊറയൂര്‍.
മരണാന്തര നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഖമീസില്‍ ഖബറടക്കാന്‍ സാമൂഹിക പ്രവര്‍ത്തകരായ അഷ്‌റഫ് കുറ്റിച്ചല്‍, ബഷീര്‍ മുന്നിയൂര്‍ എന്നിവര്‍ രംഗത്തുണ്ട്.