മലപ്പുറം - കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിച്ച ്62 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടികൂടി. ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 1008 ഗ്രാം സ്വര്‍ണ്ണമാണ് വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ മലപ്പുറം കുറ്റൂര്‍ സ്വദേശി ഫാറൂഖ് (47) പോലീസ് പിടിയിലായി. ക്യാപ്സ്യൂള്‍ രൂപത്തില്‍ പൊതിഞ്ഞ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണ്ണക്കടത്ത്. കസ്റ്റംസിന്റെ പരിശോധനയില്‍ സ്വര്‍ണ്ണം കണ്ടെത്തിയിരുന്നില്ല. ഈ വര്‍ഷം കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 38-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.