കൊച്ചി - ഹാദിയയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ എതിര്‍കക്ഷികളായ സംസ്ഥാന പോലീസ് മേധാവിക്കും മലപ്പുറം എസ് പി ക്കും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. ഈ മാസം 16 ഹര്‍ജി വീണ്ടും പരിഗണിക്കും. മകളെ മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകന്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. ഏതാനും ആഴ്ചകളായ മകളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും മകളെ കാണാനില്ലെന്നുമാണ് അശോകന്റെ ഹര്‍ജിയില്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ ഇസ്‌ലാം മതം സ്വീകരിക്കുകയും മലപ്പുറം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുകയും ചെയ്തതിലൂടെയുമാണ് ഹാദിയ വിഷയം നിയപ്രശ്‌നത്തിലേക്ക് നീണ്ടത്. സുപ്രീം കോടതിയാണ് ഇരുവരുടെയും വിവാഹം ശരിവെച്ചത്. പിന്നീട് ഇവര്‍ വിമാഹ മോചനം നേടിയിരുന്നു.