തിരുവനന്തപുരം - വൃക്ക രോഗിയായ ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി വൃക്ക ദാനം ചെയ്തിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. പൂന്തുറയിലാണ് സംഭവം. യുവതിയുടെ അയല്‍വാസി പൂന്തുറ സ്വദേശി സുഗുണനെയാണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭര്‍ത്താവ് ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുകയാണ്. അഞ്ച് മാസം മുമ്പാണ് ഇവര്‍ ഭര്‍ത്താവിന് സ്വന്തം വൃക്ക ദാനം ചെയ്തത്. സംഭവ ദിവസം തുടര്‍പരിശോധനയ്ക്കായി മകനൊപ്പം ഭര്‍ത്താവ് ആശുപത്രിയില്‍പോയ സമയത്താണ് അയല്‍വാസിയായ സുഗുണന്‍ വീട്ടില്‍ അതിക്രമിച്ചുകയറി പീഡനശ്രമം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഈ സമയം പ്രായമായ ഭര്‍തൃ മാതവും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.