Sorry, you need to enable JavaScript to visit this website.

ഗവര്‍ണ്ണര്‍ക്കെതിരെ എസ് എഫ് ഐയുടെ പ്രതിഷേധം തുടരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

തിരുവനന്തപുരം - ഗവര്‍ണറുടെ കാവിവത്കരണ നിലപാടുകള്‍ക്കെതിരെ എസ് എഫ് ഐ നടത്തുന്ന പ്രതിഷേധം തുടരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്.  പ്രതിഷേധം വിലക്കാന്‍ ഇത് ഫാസിസ്റ്റ് രാജ്യമല്ലല്ലോ. ജനാധിപത്യരാജ്യമല്ലേ. പ്രതിഷേധം അക്രമത്തിലേക്ക് കടക്കുന്നതിനെയാണ് വിമര്‍ശിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എസ് എഫ് ഐ ആത്മസംയനത്തോടെയാണ്  പ്രതിഷേധിക്കുന്നത്. ആരും ഗവര്‍ണറുടെ  വാഹനത്തിന് മുന്നിലേക്കൊന്നും  ചാടിയല്ല കരിങ്കൊടി കാണിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക്  നേരെ  അതാണോ നടക്കുന്നത്. ആത്മഹത്വ സ്‌ക്വാഡ് പോലെയല്ലെ  പ്രവര്‍ത്തിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 

Latest News