കൊച്ചി- പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി മുന്‍നിര മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്‍ രംഗത്ത്. 30 രൂപയുടെ ടോക്ക്‌ടൈമും ഒരാഴ്ച കാലാവധിയുള്ള ഒരു ജിബി ഡേറ്റയും സൗജന്യമായി നല്‍കുമെന്ന് കമ്പനി അറിയിച്ചു. കൂടാതെ പോസ്റ്റ്‌പെയ്ഡ്, ഹോം ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ബില്‍ അടക്കാനുള്ള കാലാവധിയും നീട്ടി നല്‍കി. കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗജന്യ വൈഫൈയും ഫോണ്‍ ചെയ്യാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ 28 എയര്‍ടെല്‍ സ്റ്റോറുകളില്‍ മൊബൈലുകള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമൊരുക്കും.