തൃശൂർ - സ്കൂളിൽ വച്ച് അത്തർ മണത്തതിനെ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതുവറ സ്വദേശി അഭിനവിനെ (12)യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്കൂളിൽ നിന്നും പുറനാട്ടുകര പ്രൈമറി ഹെൽത്ത് സെന്ററില്‍ എത്തിച്ച വിദ്യാര്‍ത്ഥിയെ പിന്നീട് അമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ശുശ്രൂഷ നൽകി കുട്ടിയെ ഡിസ്ചാർജ് ചെയ്തെന്നും അമല ആശുപത്രി അധികൃതർ അറിയിച്ചു.