തൃശൂർ - തൃശൂർ നഗരത്തിൽ ഉടുമ്പിനെ കണ്ടെത്തി. ആമ്പാക്കാടൻ ജംഗ്‌ഷനിൽ ഇമ്മട്ടി ടവറിന്റെ കാർ പാർക്കിംഗ് ഏരിയയിലാണ് ഉടുമ്പിനെ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഒന്നരടിയോളം വലുപ്പമുള്ള ഉടുമ്പിനെ കണ്ടെത്തിയത്. ടവറിലെ കാർ പാർക്കിംഗ് ഏരിയയിൽ നിന്നും ലിഫ്റ്റിലേക്ക് കയറാൻ ശ്രമിക്കവെയാണ് സെക്യൂരിറ്റിയും താമസക്കാരും ഇതിനെ കണ്ടെത്തിയത് .ആള്പെരുമാറ്റം അറിഞ്ഞ് ഉടുമ്പ് കോണിപ്പടിക്ക് താഴെ കൂട്ടിയിട്ട സാധനങ്ങളുടെ ഇടയിലേക്ക് ഓടി കയറുകയറിയുന്നു .തുടർന്ന് പറവട്ടാനിയിലെ ഫോറസ്റ്റ് വിഭാഗത്തിൽ നിന്നും ജീവനക്കാരൻ ജോജു മുക്കാട്ടുക്കര എത്തിയാണ് ഉടുമ്പിനെ പിടികൂടിയത്.നഗരത്തിൽ മരപ്പട്ടിയും പാമ്പും കീരിയും അടക്കമുള്ളവയെ കടത്താറുണ്ടെങ്കിലും ഉടുമ്പിനെ പൊതുവെ കാണാറില്ലെന്നും എന്നാൽ അവ പ്രദേശത്ത് ഒഴിഞ്ഞ പറമ്പുകളിലും മറ്റും ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു .പിടികൂടിയ ഉടുമ്പിനെ പിന്നീട് വനത്തിൽ തുറന്നു വിട്ടു.