Sorry, you need to enable JavaScript to visit this website.

ശരീര ഭാരം ഒരു കിലോ കുറച്ചാല്‍ 300 ദിര്‍ഹം സമ്മാനം നേടാം...

റാസല്‍ ഖൈമ- ശരീരഭാരം കുറക്കുന്നത് വെല്ലുവിളിയായി എടുത്താല്‍ സമ്മാനം നേടാന്‍ അവസരം. വെയ്റ്റ് ലോസര്‍ ചാലഞ്ചിന്റെ നാലാം പതിപ്പ് ആരംഭിക്കുകയാണ്. 12 ആഴ്ച നീളുന്ന ഈ സംരംഭം ഡിസംബര്‍ 16ന് ആരംഭിച്ച് ലോക പൊണ്ണത്തടി ദിനം ആഘോഷിക്കുന്ന മാര്‍ച്ച് 4 വരെ തുടരും.
ഫിസിക്കല്‍, വെര്‍ച്വല്‍, കോര്‍പ്പറേറ്റ്, സ്‌കൂള്‍ കുട്ടികളും സ്റ്റാഫും എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് മത്സരം. നാലാമത്തെ വിഭാഗം പുതുതായി അവതരിപ്പിച്ചതാണ്. ചാലഞ്ചില്‍ ചേരാന്‍ ടീമുകളെ പ്രോത്സാഹിപ്പിക്കുകയും സ്‌കൂളുകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം വളര്‍ത്തുകയും ചെയ്യാനാണിത്.
പങ്കെടുക്കുന്നവര്‍ക്ക് കാറ്റഗറി തിരിച്ച് ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. ഫിസിക്കല്‍ വിഭാഗത്തിലെ മികച്ച മൂന്ന് വിജയികള്‍ക്ക് ഒരു കിലോഗ്രാം ഭാരം കുറക്കുന്നതിന് 300 ദിര്‍ഹം, 200 ദിര്‍ഹം, 100 ദിര്‍ഹം എന്നിവ നല്‍കും. ഇതില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പങ്കെടുക്കാം.
വെര്‍ച്വല്‍ വിഭാഗത്തില്‍, പങ്കെടുക്കുന്നവര്‍ക്ക് കോംപ്ലിമെന്ററി താമസം, ആരോഗ്യ, അവധിക്കാല പാക്കേജുകള്‍, ഡൈനിംഗ് വൗച്ചറുകള്‍, ജിം അംഗത്വം എന്നിവ ഉള്‍പ്പെടെ ആകര്‍ഷകമായ റിവാര്‍ഡുകള്‍ നേടാനുള്ള അവസരമുണ്ട്.

 

Latest News