Sorry, you need to enable JavaScript to visit this website.

രഞ്ജിത്തിനെ പറ്റി നല്ല അഭിപ്രായം, എന്നെ പറ്റി എന്തിനാണ് അങ്ങിനെ പറഞ്ഞത്-ഭീമൻ രഘു

കൊച്ചി- രഞ്ജിത്തിനെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണെന്നും എന്നെ പറ്റി എന്തുകൊണ്ടാണ് അദ്ദേഹം താൻ മണ്ടനാണെന്ന പരാമർശം നടത്തിയതെന്ന് അറിയില്ലെന്നും നടൻ ഭീമൻ രഘു. എന്താണ് അദ്ദേഹത്തിന് എന്നെ കുറിച്ചുള്ള വിലയിരുത്തലെന്നും അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണെന്നും ഭീമൻ രഘു പറഞ്ഞു. കഴിഞ്ഞ ദിവസം ഭീമൻ രഘുവിനെ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് കോമാളി എന്ന് പരാമർശിച്ചിരുന്നു. 

കഴിഞ്ഞ ദിവസം ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമൻ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെക്കുറിച്ചുള്ള രഞ്ജിത്ത് സംസാരിച്ചത്. 15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമൻ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് മുഖ്യമന്ത്രി നോക്കിയില്ല . രഘൂ അവിടെ ഇരിക്കൂ' എന്ന് മുഖ്യമന്ത്രി പറഞ്ഞാൽ അവൻ ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമൻ രഘു. മസിൽ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങൾ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാളാണ്. മണ്ടൻ എന്നായിരുന്നു രഞ്ജിത്തിന്റെ പരാമർശം.
 

Latest News