Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരത്ത് ഗവർണർക്ക് നേരെ കരിങ്കൊടി, വൻ സുരക്ഷാവീഴ്ച

തിരുവനന്തപുരം- ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തിരുവനന്തപുരത്ത് കരിങ്കൊടി പ്രതിഷേധം. പ്രതിഷേധക്കാർ ഗവർണറുടെ വാഹനത്തിന്റെ ചില്ലിന് വരെ എത്തി. കാറിൽനിന്ന് പുറത്തിറങ്ങിയ ഗവർണർ ക്ഷോഭിക്കുകയും ചെയ്തു. ഇതാണോ തനിക്ക് ഒരുക്കിയ സുരക്ഷിതത്വമെന്നും മുഖ്യമന്ത്രിയുടെ കാറിനടുത്തേക്ക് ഇങ്ങിനെ ആളുകൾ എത്തുമോ എന്നും ഗവർണർ ചോദിച്ചു. 

എസ്.എഫ്.ഐ പ്രവർത്തകരാണ് ഗവർണർക്ക് നേരെ കരിങ്കൊടി വീശിയത്. ഗവർണറുടടെ വാഹനം കടന്നുപോകുമ്പോൾ എസ്.എഫ്.ഐ പ്രവർത്തകർ വാഹനത്തിന് അടുത്തേക്ക് വരികയായിരുന്നു. ഗവർണറുടെ വാഹനത്തിനുമേൽ എസ്.എഫ്.ഐ പ്രവർത്തകർ വന്നിടിക്കുകയും ചെയ്തു. ഗുരുതരമായ സുരക്ഷ വീഴ്ചയാണ് തിരുവനന്തപുരത്ത് സംഭവിച്ചത്. ഗവർണർ തിരുവനന്തപുരം വിമാനതാവളത്തിലേക്ക് പോകുമ്പോഴാണ് സംഭവം.
തനിക്കെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നു. എന്നാൽ പോലീസ് ഇത് ഗൗരവത്തിൽ എടുത്തില്ലെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇത്തരത്തിൽ പ്രതിഷേധം നടന്നതെന്നും ഗവർണർ ആരോപിച്ചു. രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്നും ഇതിന്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്നും ഗവർണർ പറഞ്ഞു. 
 

Latest News