ദമാം-സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസി കൂട്ടായ്മ, കൊണ്ടോട്ടിയൻസ് @ ദമാം കുടുംബ സംഗമം വൈവിധ്യമാർന്ന കലാ, സാംസ്‌കാരിക, കായിക പരിപാടികളോടെ ദമാം ഉമ്മുസാഹികിലെ അൽ ഖാലിദ് റിസോർട്ടിൽ സംഘടിപ്പിച്ചു. പ്രവിശ്യയിലെ കൊണ്ടോട്ടിക്കാരായ കുടുംബങ്ങളും പ്രവാസി പ്രതിഭകളും ചേർന്നൊരുക്കിയ സാംസ്‌കാരിക സദസ്സ്, ക്വിസ് മത്സരങ്ങൾ, നർമ്മ സദസ്സ്, ഗാനസന്ധ്യ, ഇശൽനൈറ്റ് എന്നിവ കൂടാതെ, വടംവലി, ഷൂട്ടൗട്ട്, വോളിബോൾ, മ്യൂസിക്കൽ ചെയർ തുടങ്ങിയ വിവിധ കായിക ഇനങ്ങളും അരങ്ങേറി. രുചിപെരുമയോടെ ഒരുക്കിയ കൊണ്ടോട്ടിയൻ കിച്ചൻ ശ്രദ്ധേയമായി.
പ്രോഗ്രാം കൺവീനർ സൈനുദ്ധീൻ വലിയപറമ്പ്, ആലികുട്ടി ഒളവട്ടൂർ, അഷ്റഫ് തുറക്കൽ, സിദ്ദിക്ക് ആനപ്ര, ഷമീർ വിപി, റിയാസ് മരക്കാട്ടുതൊടിക, ഫൈസൽ കാന്തക്കാട്, ആസിഫ് മേലങ്ങാടി, ജുസൈർ കൊണ്ടോട്ടി, നിയാസ് ബിനു, അബ്ബാസ് പറമ്പാടൻ, റഫീഖ് മുതുപറമ്പ്, അലി കരിപ്പൂർ, മുജീബ് നീറാട്, മുസ്തഫ പള്ളിക്കൽ, മൊയ്ദീൻ കുട്ടി, റസാഖ് ഓമാനൂർ തുടങ്ങിയവർ നേതൃത്വം നൽകി.