Sorry, you need to enable JavaScript to visit this website.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 57 വര്‍ഷം തടവും മൂന്നേകാല്‍ ലക്ഷം പിഴയും

കണ്ണൂര്‍- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി 57 വര്‍ഷം കഠിന തടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. കൂവേരി തേറണ്ടി പിടിക വളപ്പില്‍ പി. വി. ദിഗേഷ് (34) ആണ് കേസിലെ പ്രതി. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍. രാജേഷാണ് ശിക്ഷ വിധിച്ചത്.

2020 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനു സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലാണ് 15കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് കേസ്. ഇതിനു മുമ്പും രണ്ടു തവണ പീഡിപ്പിക്കാന്‍ നേക്കിയതായും സംഭവം പുറത്ത് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. തളിപ്പറമ്പ് ഇന്‍സ്‌പെക്ടറായിരുന്ന എന്‍. കെ. സത്യാനന്ദനാണ് കേസ് അന്വേഷിച്ചത്.

Latest News