കൊച്ചി- പാല കര്‍മലീത മഠത്തിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകത്തില്‍ പ്രതിയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രതിക്കെതിരെ ശിക്ഷയ്ക്ക് പര്യാപ്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ശിക്ഷാവിധി ശരിവെച്ചത്.
കാസര്‍കോഡ് സ്വദേശി സതീഷ് ബാബു നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
2015 സെപ്റ്റംബര്‍ 17ന് പുലര്‍ച്ചെയാണ് സിസ്റ്റര്‍ അമല കൊല്ലപ്പെട്ടത്. കവര്‍ച്ചാ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം തടവിന് വിധിച്ചത്. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.