മക്ക - വിശുദ്ധ ഹറമിൽ ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീൽചെയറുകൾ സൗജന്യമായി ഉപയോഗിക്കാവുന്നതാണെന്ന് ഹറംമതകാര്യ വകുപ്പ് അറിയിച്ചു. ഹറമിൽ മൂന്നിടങ്ങളിൽ ഇലക്ട്രിക് വീൽചെയറുകൾ ലഭിക്കും. അൽശുബൈക്ക, അജ്‌യാദ് പാലം, അൽസ്വഫാ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ഇലക്ട്രിക് വീൽചെയറുകൾ ലഭിക്കും. സിംഗിൾ സീറ്റ് ഇലക്ട്രിക് വീൽചെയറിന് 115 റിയാലും രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് കാർട്ടിന് 230 റിയാലുമാണ് ഫീസ്. വികലാംഗർക്ക് യാതൊരുവിധ ഫീസുകളും കൂടാതെ ഇലക്ട്രിക് വീൽചെയറുകൾ നൽകുമെന്നും ഹറംമതകാര്യ വകുപ്പ് അറിയിച്ചു.