തിരൂർ-ഏഴു വയസ്സുകാരനെ തോർത്ത് കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ നിറമരുതൂർ സ്വദേശി മുഹമ്മദ് ഷാഹിദിനെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. രാവിലെ മദ്രസ വിട്ടു വന്ന ശേഷം മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്നപ്പോൾ മാതാവ് ദേഷ്യപ്പെട്ടിരുന്നു. തുടർന്ന് കുളിക്കാൻ പോയ മുഹമ്മദ് ഷാഹിദിനെ കുളിമുറിയിൽ തോർത്ത് കഴുത്തിൽ കുരുങ്ങി മരിച്ചു കിടക്കുന്നത് ആണ് കാണപ്പെട്ടത്. തിരൂർ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.