കണ്ണൂര്‍- മംഗലാപുരത്തു നിന്നും ഞായറാഴ്ച രാത്രി 9.27ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അര്‍ധരാത്രി 12.10ന് കണ്ണൂരില്‍ അടിയന്തര ലാന്റിംഗ്. അബൂദാബിയിലേക്കാണ് വിമാനം പുറപ്പെട്ടത്.
പറന്നുയര്‍ന്ന് ഏതാനും മിനുട്ടുകള്‍ പിന്നിട്ടപ്പോഴേക്കും സാങ്കേതിക തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. അതോടെ കണ്ണൂരില്‍ അടിയന്തര ലാന്റിംഗിന് അനുമതി തേടുകയായിരുന്നു. എന്നാല്‍ എന്താണ് സാങ്കേതിക തകരാറെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ല.
നിറയെ ഇന്ധനമുള്ള വിമാനം ലാന്റ് ചെയ്യാന്‍ ബുദ്ധിമുട്ടായതിനാല്‍ കടലിന് മുകളില്‍ വട്ടമിട്ട് പറന്ന് ഭാരം കുറച്ചതിന് ശേഷമാണ് കണ്ണൂരില്‍ ഇറങ്ങിയത്. യാത്രക്കാരും വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ ഐ എക്‌സ് 815 വിമാനമാണ് കണ്ണൂരില്‍ അടിയന്തരമായി ലാന്റ് ചെയ്തത്.