Sorry, you need to enable JavaScript to visit this website.

ചെരിപ്പേറ് കോപ്രായം, നടപടി വരുമെന്ന് മുഖ്യമന്ത്രി; എല്ലാറ്റിനും പിന്നില്‍ പ്രതിപക്ഷ നേതാവ്

കൊച്ചി- നവകേരള സദസ്സിനെതിരായ പ്രതിഷേധം ചെരിപ്പേറിലേക്ക് പോയാല്‍ അതിന്റേതായ നടപടികള്‍ വേണ്ടിവരുമെന്നും പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിരു വിട്ട അക്രമങ്ങളുടെ ഉത്തരവാദി പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തെ ആകെ മറ്റൊരു രീതിയിലേക്കു മാറ്റിത്തീര്‍ക്കാനുള്ള ഗൂഢ ഉദ്ദേശ്യമാണ്. നാടിനോടുള്ള വെല്ലുവിളിയാണിതെന്ന് ഇത്തരം ആളുകള്‍ മനസിലാക്കണം. നിങ്ങള്‍ കാണിക്കുന്ന കോപ്രായത്തിന്റെ കൂടെ നാടുണ്ടാകില്ല - മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ആക്രമണത്തിന് പ്രേരിപ്പിക്കുകയാണെന്ന് പിണറായി ആരോപിച്ചു.
കോതമംഗലത്ത് നവകേരള സദസില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഷൂ ഏറിനേക്കുറിച്ച് പ്രതികരിച്ചത്.

 

Latest News