Sorry, you need to enable JavaScript to visit this website.

സൗദിയിൽ സ്ഥാപനങ്ങൾക്കുള്ള പിഴ കണക്കാക്കാൻ പുതിയ രീതി; പ്രഖ്യാപനവുമായി മന്ത്രാലയം

റിയാദ്- സൗദിയിൽ തൊഴിൽ സംബന്ധമായ നിയമ ലംഘനങ്ങൾ സ്ഥാപനങ്ങളുടെ വലിപ്പവും തൊഴിലാളികളുടെ എണ്ണവും നിയമംഘനത്തിന്റെ തോതുമനുസരിച്ച് നിർണയിക്കുന്ന പുതിയ രീതി പ്രഖ്യാപിച്ച് സൗദി മാനവശേഷി വികസന മന്ത്രാലയം. പുതുക്കിയ നിയമമനുസരിച്ച് സ്ഥാപങ്ങളെ മൂന്നു കാറ്റഗറികളാക്കി തരം തിരിച്ചു.  50 തൊഴിലാളികളിൽ അധികമുള്ള സ്ഥാപനങ്ങളെ എ വിഭാഗത്തിലും 50 ൽ താഴെ 21 വരെ  തൊഴിലാളികളുള്ള സ്ഥാപനങ്ങളെ ബി വിഭാഗത്തിലും 20 മുതൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെ സി കാറ്റഗറിയുമായാണ് തരം തിരിച്ചിരിക്കുന്നത്. നിയമ ലംഘനത്തിന്റെ ഗൗരവം പരിഗണിച്ച് ഉയർന്നത്, താഴ്ന്നത് എന്നിങ്ങനെ രണ്ടു തരമായാണ് ഫൈനുകൾ തരം തിരിച്ചിരിക്കുന്നത്. സ്ഥാപനങ്ങളുടെ വലിപ്പവും നിയമ ലംഘനങ്ങളുടെ സ്വഭാവവും പരിഗണിച്ചായിരിക്കും ഭാവിയിൽ പിഴകൾ ചുമത്തുകയെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവൽക്കരണ തോത് ഉയർത്തുന്നതിനും സ്ഥാപനങ്ങളുടെ നിലനിൽപ്പും വളർച്ചയും ഉറപ്പുവരുത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് പുതിയ പരിഷ്‌കാരങ്ങളെന്നും ചെറുതും ഇടത്തരവുമായ സ്ഥാപനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും തൊഴിൽ മേഖലയിൽ സ്ഥിരത നിലനിർത്താൻ പുതിയ പരിഷ്‌കാരങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതായും മാനവശേഷി വികസന മന്ത്രാലയം അറിയിച്ചു.

Latest News