ന്യൂദല്‍ഹി- കേരളത്തിലേക്ക് കൂടുതല്‍ ദുരന്ത നിവാരണ സേനയെ അയക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. കേരളത്തിലെ പ്രളയനില സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണില്‍ സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രിയുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി സ്ഥിതിഗതികള്‍ വിശദമായി ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ട്വിറ്ററില്‍ അറിയിച്ചു. കേരളത്തിലെ ജനങ്ങള്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ തയാറാണെന്നും അവരോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.