കൊച്ചി- പെരുമ്പാവൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് പ്രദേശത്തുടനീളം അക്രമണ പരമ്പര. എൽദോസ് കുന്നപ്പള്ളി എം.എൽ.എക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനമേറ്റു. എം.എൽ.എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപതോളം ബൈക്കിലെത്തിയ സി.പി.എം പ്രവർത്തകരാണ് മർദ്ദനത്തിന് പിന്നിൽ. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാവ് നോയൽ ജോസിനെ എം.എൽ.എ കാണാനെത്തിയിരുന്നു. ഈ സമയത്താണ് മർദ്ദനം.